കുന്നത്തൂർ:കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ സിപിഎം അംഗത്തെ കൊല്ലം ജില്ലാ കോടതി അയോഗ്യനാക്കി.കീച്ചപ്പള്ളി ആറാം വാർഡ് അംഗം രതീഷ് മംഗലശ്ശേരിയെ ആണ് കോടതി അയോഗ്യനാക്കിയത്.എതിർ സ്ഥാനാർത്ഥിയായിരുന്ന ബിജെപിയിലെ കാട്ടൂർ മുരളി നൽകിയ ഹർജിയിലാണ് നടപടി.കൊട്ടാരക്കര താലൂക്കിലെ എയ്ഡഡ് സ്കൂളിൽ എൻസിസി അധ്യാപകനായ രതീഷ് ജോലി രാജിവയ്ക്കാതെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും,തെരഞ്ഞെടുക്കപ്പെട്ട ശേഷവും ജോലിയിൽ തുടരുന്നതായുള്ള രേഖകൾ സഹിതമാണ് കോടതിയെ സമീപിച്ചത്.അതിനിടെ തദ്ദേശ തെരഞ്ഞെടപ്പ് ആസന്നമായിരിക്കെ അനുകൂലവിധി എത്തിയെങ്കിലും ബിജെപിക്ക് ആഹ്ലാദിക്കാൻ വകയില്ലെന്നതാണ് യാഥാർത്ഥ്യം.ഇനിയൊരു ഉപതെരഞ്ഞെടുപ്പ് നടക്കാൻ യാതൊരു സാധ്യതയില്ലാത്തതും ഭരണം അട്ടിമറിക്കാൻ സാധിക്കില്ലെന്നതുമാണ് ഇതിന് കാരണം.വിധിയുടെ പശ്ചാത്തലത്തിൽ രതീഷ് മംഗലശേരിയുടെ ഓണറേറിയം അടക്കമുള്ള ആനുകൂല്യങ്ങൾ തടയാനുള്ള സാധ്യതയുള്ളതിനാൽ അദ്ദേഹം അപ്പീലിന് പോകാനുള്ള സാധ്യതയുമുണ്ട്.





































