ശാസ്താംകോട്ട. രാജ്യത്തെ ആദ്യ ഡിജിറ്റൽ കുടുംബ കോടതി ആഗസ്റ്റ് രണ്ടിന് ശാസ്താംകോട്ടയിൽ യാഥാർഥ്യം ആകും.ചവറ കുടുംബ കോടതിയിൽ നടന്നുവരുന്ന ആയിരത്തിലധികം കേസുകൾ കൂടാതെ കൊട്ടാരക്കര കുടുംബ കോടതി യിൽ നിന്നും പുത്തൂർ പവിത്രേശ്വരം വില്ലേജ് കളിലെ നൂറുകണക്കിന് കേസുകളും കൊല്ലം കുടുംബ കോടതി യുടെ കിഴക്കേ കല്ലട, മണ്റോ തുരുത്തു വില്ലേജ്കളിലെ നൂറുകണക്കിന് കേസുകളും ഉൾപ്പെടെ രണ്ടായിരത്തോളം കേസുകൾ പരിഗണിക്കേണ്ടി വരുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ കുടുംബ കോടതി ആയി ശാസ്താംകോട്ട കോടതി കുടുംബ മാറും