ശാസ്താംകോട്ട : കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ പണിമുടക്ക് കുന്നത്തൂരിൽ പൂർണം. ഭൂരിഭാഗം വ്യാപാര ധനകാര്യ സ്ഥാപനങ്ങളും , പെട്രോൾ പമ്പുകളും പണിമുടക്കിൽ അടഞ്ഞു കിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങാതെ വന്നതോടെ നിരത്തുകൾ നിശ്ചലമായി. ഭൂരിഭാഗം സർക്കാർ ഓഫീസുകളിലും ഹാജർ നില കുത്തനെ കുറഞ്ഞു. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ പ്രകടനം നടത്തി.സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം ടി ആർ ശങ്കരപ്പിള്ള, കെ കെ രവികുമാർ,പി ആർ അജിത്, വി ആർ ബാബു, ആർ അജയൻ,
ബി വിജയമ്മ, രാഘവൻ പിള്ള, മുരളീധരൻപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.കുന്നത്തൂർ പഞ്ചായത്തിൽ പഞ്ചായത്ത് നെടിയവിളയിൽ പ്രകടനവും യോഗവും നടത്തി.ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ ശിവശങ്കരൻ നായർ ഉതദ്ഘാടനം ചെയ്തു
ജി പ്രീയദർശിനി കെ ബാബു എസ് ഹാരീസ് , ജീ ശിവൻ കുട്ടി,എസ് സുധാകരൻ, ഗോപിനാഥൻ പിള്ള , സി മണിക്കൂട്ടൻ . ബി ഹരികുമാർ , മഹേശൻ , ദിവാകരൻ എന്നിവർ സംസാരിച്ചു. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി പുത്തൻ ചന്തയിൽ പ്രകടനവും യോഗവും നടന്നു
സിപിഐഎം കുന്നത്തൂർ ഏരിയകമ്മിറ്റി അംഗം എസ് സത്യൻ ഉദ്ഘാടനം ചെയ്തു വിജയകൃഷ്ണൻ, അബ്‌ദുൾ റഷീദ്,
ജോസ് മത്തായി, എസ് ഓമനക്കുട്ടൻ, ടി മോഹനൻ, മുടിത്തറ ബാബു, അംബിക, ആർ കമൽദാസ്, തുളസിധരൻ പിള്ള എന്നിവർ നേതൃത്വം നൽകി. പടിഞ്ഞാറെക്കളുടെ പഞ്ചായത്തിൽ കാരാളിമുക്കിൽ പ്രകടനം നടത്തി സിഐടിയു ഏരിയ സെക്രട്ടറി എൻ യശ് പാൽ ഉദ്ഘാടനം ചെയ്തു. വി അനിൽ, എ സാബു, ഷിബു ഗോപാൽ, ഉഷാലയം ശിവരാജൻ തുടങ്ങിയവർ സംസാരിച്ചു