ശാസ്താംകോട്ട:ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ശാസ്താംകോട്ടയിൽ യുഡിറ്റിഎഫ് കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ റാലിയും, പൊതുസമ്മേളനവും സംഘടിപ്പിച്ചു.ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.കേന്ദ്ര സംസ്ഥാന സർക്കാരുകൾ അതിസമ്പന്ന ചങ്ങാത്തത്തിനായി മത്സരിക്കുകയാണെന്നും, തൊഴിലാളി – കർഷകദ്രോഹ നടപടികൾക്കായി നിരന്തരം കരിനിയമങ്ങൾ കൊണ്ടുവന്ന് സംഘടിത, അസംഘടിത മേഘലയിലെ തൊഴിലാളി വർഗ്ഗത്തെ തകർക്കുകയാണെന്നും അദ്ദേഹം
പറഞ്ഞു.യുഡിറ്റിഎഫ് നിയോജക മണ്ഡലം ചെയർമാൻ തടത്തിൽ സലീം അധ്യക്ഷനായി.നേതാക്കളായ ഗോകുലം അനിൽ,പറമ്പിൽ സുബെർ,വൈ.ഷാജഹാൻ, വി.വേണുഗോപാലക്കുറുപ്പ്,കെ.മുസ്തഫ,കെ.ജി വിജയദേവൻ പിള്ള,തുണ്ടിൽ നൗഷാദ്,ജി.തുളസീധരൻ പിള്ള,തുണ്ടിൽ നിസാർ,ജയശ്രീ രമണൻ,എസ്.അമ്മിണിക്കുട്ടൻ പിള്ള,ബിനു മംഗലത്ത്,ലൈലാ സമദ്, മുഹമ്മദ് ഖുറേഷി,ശൂരനാട് ശ്രീകുമാർ,പി.എം സെയ്ദ്,ബഷീർ ഒല്ലായി,ഹരിമോഹൻ
തുടങ്ങിയവർ സംസാരിച്ചു.ഫിൽട്ടർ ഹൗസ് ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.റാലിയ്ക്കും സമ്മേളനത്തിനും ശാന്തകുമാരിയമ്മ,ബീനാകുമാരി,ചന്ദ്രൻ കല്ലട,വിനോദ് വില്ല്യത്ത്,സന്തോഷ് കൊമ്പിപ്പള്ളിൽ,സഹദേവൻ കോട്ടവിള, സരസചന്ദ്രൻ പിള്ള,സന്തോഷ് പവിത്രം,സുധാകരൻ കുന്നത്തൂർ, ഗോപാലകൃഷ്ണപിള്ള,എസ്.ബഷീർ,കെ.രാജി,മിഥുൻ ഓമനക്കുട്ടൻ,ബാബു ഹനീഫാ,ഷാജി വെള്ളാപ്പള്ളി,വൈ.നജീം, ഹുസൈൻ,ശൂരനാട് അഷ്റഫ്,ഖാലിദ് കുട്ടി,റിയാസ് പറമ്പിൽ,ഷഫീഖ് മൈനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.