മൈനാഗപ്പള്ളി : മൈനാഗപ്പള്ളി ശ്രീ ചിത്തിര വിലാസം യുപി സ്കൂളിൽ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടുകൂടി അധ്യാപകർ, രക്ഷാകർത്താക്കൾ മറ്റു ജീവനക്കാർ എന്നിവരെ ഉൾപ്പെടുത്തി സ്കൂൾ സുരക്ഷാസമിതി രൂപീകരിച്ചു.. സുരക്ഷാ സമിതി യോഗത്തിന്റെ ഉദ്ഘാടനം ബി ആർ സി പരിശീലകൻ ഈ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അർഷാദ് മന്നാനി അധ്യക്ഷത വഹിച്ചു, സ്കൂൾ പ്രഥമാധ്യാപിക ജയലക്ഷ്മി ശാസ്താംകോട്ട പോലീസ് സബ് ഇൻസ്പെക്ടർ മനോജ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ രതീഷ്, ഷൈജു ജോർജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുൽഫിയ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീലാൽ, മാനേജർ കല്ലട ഗിരീഷ്, ലീന സാമുവൽ, റസീന അഹമ്മദ്, സൈജു, ഉണ്ണി ഇലവിനാൽ, രശ്മി രവി, എന്നിവർ സംസാരിച്ചു. അധ്യാപകനായ അനന്തകൃഷ്ണനെ സുരക്ഷാ സമിതിയുടെ നോടൽ ഓഫീസർ തിരഞ്ഞെടുത്തു.