കുന്നത്തൂർ:ദേശീയ പണിമുടക്കിൽ പങ്കെടുക്കാതെ ജോലിക്കെത്തിയ അധ്യാപകരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ആക്ഷേപം.കുന്നത്തൂർ നെടിയവിള അംബികോദയം ഹയർ സെക്കൻ്ററി സ്കൂളിലാണ് സംഭവം.രാവിലെ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടയുകയും അധ്യാപികമാർ അടക്കമുള്ളവരെ അസഭ്യം പറയുകയും ചെയ്തത്രേ.ഇൻ്റർവെൽ സമയത്തു പോലും പുറത്തേക്ക് ഇറങ്ങാൻ അനുവദിക്കാതെ പ്രധാനഗേറ്റിൽ നിലയുറപ്പിച്ച സമരാനുകൂലികൾ ഗേറ്റ് പൂട്ടിയിട്ടു.ഇതിനിടെ പുറത്തേക്കിറങ്ങിയ ഗോപികൃഷ്ണൻ,ശ്രീരാജ് എന്നീ അധ്യാപകരെ മർദ്ദിച്ചതായും വിവരമുണ്ട്.അകത്തു കയറിയവരെ വൈകിട്ട് 5 കഴിയാതെ പുറത്തിറക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ.ഉച്ചയ്ക്ക് ആഹാരം കഴിക്കാൻ പുറത്തുപോയ അധ്യാപകരെ പിന്നീട് അകത്തേക്ക് കയറാൻ സമ്മതിക്കാതെ ഭീഷണിയുമായി സമരാനുകൂലികൾ നിലകൊണ്ടു.ഈ സമയം ആഹാരം കഴിച്ച ശേഷം 5 വയസ്സുകാരനായ മകനെയും കൊണ്ട് മടങ്ങിയെത്തിയ ഗിരീഷ് എന്ന അധ്യാപകനെയും തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയുണ്ടായി. ഭയചകിതനായ കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി.സമരക്കാരുമായി
പോലീസ് ചർച്ച നടത്തിയതിന് ശേഷമാണ് സംഘർഷത്തിന് അയവുണ്ടായത്.സിഐടിയു യൂണിയനിൽപ്പെട്ടവരാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നാണ് പറയപ്പെടുന്നത്.