
കൊല്ലം: യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍(യു.എം.സി) ചവറ തെക്കുംഭാഗം യൂണിറ്റ് രൂപീകരിച്ചു. സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന വ്യാപാരികളെ കൈപിടിച്ചുയര്‍ത്തുവാനും, പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടുവാനും വ്യാപാരികളേയും ചെറുകിട വ്യവസായികളേയും സേവനദാതാക്കളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനും യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ (യു.എം.സി) ചവറ തെക്കുംഭാഗം യൂണിറ്റ് തീരുമാനിച്ചു. ചവറ തെക്കുംഭാഗം മഠത്തില്‍ജംഗ്ഷനിലുളള ആശാനികേതനില്‍ വച്ച് യു.എം.സി കരുനാഗപ്പള്ളി വെസ്റ്റ് മേഖലാകമ്മിറ്റി പ്രസിഡന്റ് ജി.ബാബുക്കുട്ടന്‍പിളളയുടെ അദ്ധ്യക്ഷതയില്‍ യു.എം.സി ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായ നിജാംബഷി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന നിര്‍വാഹകസമിതി അംഗം എസ്.ഷംസുദ്ദീന്‍, ജില്ലാ സെക്രട്ടറി എം.പി ഫൗസിയാബീഗം, കരുനാഗപ്പള്ളി വെസ്റ്റ് മേഖലാ ജനറല്‍ സെക്രട്ടറി അശോകന്‍ അമ്മവീട്, വൈസ്പ്രസിഡന്റ് അജയകുമാരന്‍പിളള, തെക്കുംഭാഗം യൂണിറ്റ് ഭാരവാഹികളായ ഷാജികുമാര്‍ ഇക്രു, പി.സാബു, പ്രകാശ്, പി.എസ്.ചന്ദ്രബാബു, മന്‍മദന്‍പിളള, രാജലക്ഷ്മി.റ്റി, മല്ലിക, ആന്റണി രാജ്.റ്റി, രാധാകൃഷ്ണപിളള, സജുകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രസിഡന്റായി സജുകുമാറിനേയും ജനറല്‍ സെക്രട്ടറിയായി പി.സാബു വലിയ വീടനേയും, ട്രഷറര്‍ ആയി രാജലക്ഷ്മിയേയും, വൈസ്പ്രസിഡന്റായി ഷാജി ഇക്രു, സെക്രട്ടറി ചന്ദ്രബാബുവിനേയും തിരഞ്ഞെടുത്തു. നിര്‍വാഹകസമിതി അംഗങ്ങളായി മല്ലിക, മന്‍മദന്‍, രാധാകൃഷ്ണന്‍, ആന്റണി രാജു, പ്രകാശ്.എം എന്നിവരേയും തിരഞ്ഞെടുത്തു.