കോവൂർ .ദി കേരള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സായാഹ്ന നടത്തം സംഘടിപ്പിച്ചു സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിപദാർത്ഥങ്ങൾക്കെതിരെ സമൂഹ മനസാക്ഷി ഉണർത്തുക എന്ന ലക്ഷ്യത്തോട് കൂടി കോവൂരിലെ മറ്റ് സാംസ്കാരിക സംഘടനകളുടെ പങ്കാളിത്തത്തോടെ നടത്തിയ ലഹരിവിരുദ്ധ സായാഹ്ന നടത്തം കോവൂർ ചിറ്റാണിക്കൽ ക്ഷേത്രത്തിന് സമീപത്ത് നിന്നും ആരംഭിച്ച് തോപ്പിൽ മുക്കിൽ സമാപിച്ചു സമാപന യോഗം ജാഥ കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കൊച്ചുവേലു മാസ്റ്റർ ഉദ്ഘാടനം ചെയ്തു .ലഹരി വിരുദ്ധ പ്രതിജ്ഞ ലൈബ്രറി പ്രസിഡൻറ് കെ ബി വേണുങ്കമാർ ലഹരി വിരുദ്ധ ചൊല്ലി കൊടുത്തു. തുടർന്ന് സെക്രട്ടറി രാധാകൃഷ്ണൻ ഭരണസമിതി അംഗ ങ്ങളായ എം കെ പ്രദീപ്, അനിൽകുമാർ ‘ശോഭന മോഹൻ ,ബി സുഭാഷ് എന്നിവർ സംസാരിച്ചു