ശാസ്താംകോട്ട:പടിഞ്ഞാറേ കല്ലട കണത്താർകുന്നത്ത് മരം മുറിക്കുന്നതിനിടെ വീണ് തൊഴിലാളിയായ യുവാവ് മരിച്ചു.പടിഞ്ഞാറെ കല്ലട നെടിയത്ത് വീട്ടിൽ അരുൺ (32) ആണ് മരിച്ചത് തിങ്കളാഴ്ച രാവിലെ 11 30 ടെയാണ് സംഭവം.പടിഞ്ഞാറേ കല്ലട കണത്താർകുന്നത്ത് ക്ഷേത്രത്തിനു സമീപം വീട്ടിൽ മരം മുറിക്കുന്നതിനിടയാണ് അപകടം നടന്നത്.ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണ സംഭവിച്ചിരുന്നു.ഭാര്യ:ഗീതു.മക്കൾ:ആരവ്,ആദവ്.സംസ്കാരം നടത്തി.