മൺറോതുരുത്ത്:ജെറോമിനും കുടുംബത്തിനും അടച്ചുറപ്പുള്ള സ്നേഹവീട് സമ്മാനിച്ച്
മൺട്രോത്തുരുത്തിലെ കോൺഗ്രസ്.മൺട്രോത്തുരുത്ത് ഗ്രാമപഞ്ചായത്തിലെ പെരിങ്ങാലം കോൺഗ്രസ് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റിയുടെ സഹായത്തോടെയാണ് വീട് നിർമ്മിച്ചത്.മൺട്രോത്തുരുത്തിൽ
കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തനായ പ്രവർത്തകനായ ജെറോമിന് വീട് നിർമ്മിക്കാൻ പാർട്ടി ഒറ്റക്കെട്ടായാണ് മുന്നിട്ടിറങ്ങിയത്.സ്നേഹ വീടിന്റെ താക്കോൽദാനവും വാർഡ്
കുടുംബസംഗമവും കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എംഎൽഎ നിർവഹിച്ചുബൂത്ത് പ്രസിഡന്റ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡൻ്റ വൈ ഷാജഹാൻ,ഡിസിസി ഭാരവാഹിളായ കല്ലട വിജയൻ,കല്ലട ഗിരീഷ്,യുഡിഎഫ് കുണ്ടറ ചെയർമാൻ കുരീപ്പള്ളി സലിം,സൈറസ് പോൾ,വൈ.നജീം,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷിബു മൺട്രോ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ,സേതുനാഥ്,സന്തോഷ് കുമാർ,പഞ്ചായത്ത് അംഗങ്ങളായ
ജയപ്രകാശ്,സുശീല ജയകുമാർ,പ്രമീള പ്രകാശ്,ശ്രീജ അജി,മേഴ്സി ഷാജി,അഖിൽ ബി ചന്ദ്രൻ, ഗോകുൽ,പ്രകാശ് ചാലപ്പുറം,കെ.സുകുമാരൻ,അശോകൻ ,സുരേഷ് ബാബു,അശോകൻ തോട്ടത്തിൽ,മർസിലിൻ,ഷൈലോക്ക് എന്നിവർ പ്രസംഗിച്ചു.