ശാസ്താംകോട്ട:സമരത്തിൽ പങ്കെടുക്കുന്ന യൂത്ത് കോൺഗ്രസ്സ്,കെ.എസ്.യു നേതാക്കളോട് വൈരാഗ്യത്തോടെ പെരുമാറുന്നതിന്റെ അവസാന ഉദാഹരണമാണ് ശാസ്താംകോട്ടയിൽ നടന്ന പോലീസ് അതിക്രമമെന്ന് കെപിസിസി വർക്കിങ്ങ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എംഎൽഎ ആരോപിച്ചു.സംഭവത്തിൽ കെപിസിസി ഇടപെടുമെന്നും ആവശ്യമായ നിയമ സഹായങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് മർദ്ദനത്തിൽ പരിക്കേറ്റ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ,മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്,മണ്ഡലം സെക്രട്ടറി സത്യൻ,യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിഹാഷിം സുലൈമാൻ,കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ്
എ.ആർ.ആരോമൽ,സെക്രട്ടറി ഐ.സി.എസ് അബ്ദുള്ള എന്നിവരെ സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു വിഷ്ണുനാഥ് .ഡിസിസി ജനറൽ സെക്രട്ടറിമാരായ കല്ലട ഗിരീഷ്,രവി മൈനാഗപ്പളളി,യുഡിഎഫ് ചെയർമാൻ ഗോകുലം അനിൽ,മണ്ഡലം പ്രസിഡന്റ്
എം.വൈ.നിസാർ,ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ സൈറസ് പോൾ, സുരേഷ്ചന്ദ്രൻ,റഷീദ് ശാസ്താംകോട്ട, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിമാരായഉണ്ണി ഇലവിനാൽ, ഷാഫി ചെമ്മാത്ത് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.