ശാസ്താംകോട്ട. റെയില്‍വേസ്‌റ്റേഷനുസമീപം പൈപ്പ് റോഡിന് സൈഡില്‍ ജല അതോറിറ്റി വക ഭൂമിയില്‍നിന്നും അനധികൃതമായി തടിമുറിച്ചു കടത്തിയതായി പരാതി. മരംമുറിക്കുന്നത് കണ്ട് സ്ഥലത്തെ യുവാക്കള്‍ തടഞ്ഞെങ്കിലും അവര്‍ക്കെതിരെ പരാതി നല്‍കി സമീപത്തെ ഭൂഉടമ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ആക്ഷേപം. പൊലീസ് ഇടപെട്ടിട്ടും ജല അതോറിറ്റിയിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മരം കടത്തിയതായി നാട്ടുകാര്‍ ഉന്നതാധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വിലയേറിയ മരങ്ങളാണ് മുറിച്ചു കടത്തിയത്.