മൈനാഗപ്പള്ളി: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് വീട്ടമ്മ മരിക്കാൻ ഇടയായത് രക്ഷാ പ്രവർത്തനത്തിന് തടസം നിന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനയാണെന്നും, ഉത്തരവാദിത്തം മറന്ന് പ്രവർത്തിച്ച ആരോഗ്യമന്ത്രി രാജിവെയ്ക്കാൻ തയ്യാറാകണമെന്നും കെ.പി.സി.സി.സെക്രട്ടറി പി. ജർമിയാസ് പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം പതിനന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാത്മാഗാന്ധി കുടുംബസംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി രാജി വെയ്ക്കും വരെ കോൺഗ്രസ് സമരം തുടരും.ഒൻപതു വർഷത്തെ പിണറായി ഭരണം കേരളത്തെ സർവ്വ രംഗത്തും പിന്നോട്ടടിച്ചെന്നും, അദ്ദേഹം പറഞ്ഞു.വാർഡ് പ്രസിഡന്റ് പി. ശശിധരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി രവിമൈനാഗപ്പള്ളി, പഞ്ചായത്ത് പ്രസിഡണ്ട് വർഗീസ് തരകൻ,എബി പാപ്പച്ചൻ,ജോൺസൺ വൈദ്യൻ,എസ്. അനിൽ,സജീവ് പറശ്ശിവിള,രാജി രാമചന്ദ്രൻ,അജി ശ്രീക്കുട്ടൻ, സുരേഷ് ചാമവിള, തടത്തിൽ സലീം,സുരീന്ദ്രൻ, ഖാലിദ്,സരിത് സുശീൽ, ശിവൻകുട്ടി,അൻസാർ,ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.