പ്രശ്നമുണ്ടാക്കിയപോലീസ്കാരുടെപേരിൽനടപടി സ്വീകരിക്കണം കൊടിക്കുന്നിൽസുരേഷ് എംപി

654
Advertisement

ശാസ്താംകോട്ട. സർക്കാർ ആരോഗ്യ വകുപ്പിനോട് കാട്ടുന്ന അവഗണനയിലും താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥപരിഹരിക്കണമെന്നാവശ്യപ്പെട്ടും കോൺഗ്രസ്സ് നിയോജക മണ്ഡലംകമ്മിറ്റിനടത്തിയപ്രതിഷേധമാർച്ചിൽപങ്കെടുത്ത ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ, മുൻ ബ്ലോക്ക്പ്രസിഡന്റ് തുണ്ടിൽനൗഷദ്, മണ്ഡലം സെക്രട്ടറി സത്യൻ,യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ , കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് എ.ആർ. അരോമൽ , സെക്രട്ടറി ഐ.സി. എസ്.അബ്ദുള്ള എന്നിവരെ മർദ്ധിച്ച സിവിൽ പോലീസ് ഓഫീസറൻ മാരുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽസുരേഷ്എം.പി.ആവശ്യപ്പെട്ടു.

പരിക്കേറ്റവരെശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.തോമസ് വൈദ്യൻ,യു.ഡി.എഫ് ചെയർമാൻ ഗോകുലംഅനിൽ, സുഹൈൽ അൻസാരി സംഘടനാചുമതലയുള്ളബ്ലോക്ക് ജനറൽ സെക്രട്ടറി വൈ. നജിം, ബ്ലോക്ക് വൈസ് പ്രസിഡന്റ് മാരായ റഷീദ് ശാസ്താംകോട്ട, അർത്തി യിൽഅൻസാരി,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ലോജുലോറൻസ് എന്നിവർ അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്നു.

Advertisement