ശാസ്താംകോട്ട ആശുപത്രിയിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ അകാരണമായി തല്ലി ചതച്ചത് ഡിവൈഎഫ്ഐ മുൻ നേതാക്കളായ പോലീസുകാരെന്ന് കോൺഗ്രസ്

331
Advertisement

ശാസ്താംകോട്ട:ആരോഗ്യവകുപ്പ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് നടത്തിയ
മാർച്ചിനിടെ പ്രവർത്തകരെ അകാരണമായി തല്ലി ചതച്ചത് ഡിവൈഎഫ്ഐ മുൻ നേതാക്കളായ പോലീസുകാരെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരായ കാരയ്ക്കാട്ട് അനിലും,വൈ.ഷാജഹാനും ആരോപിച്ചു.യാതൊരു പ്രകോപനവും കൂടാതെയാണ് ലാത്തിച്ചാർജ് നടത്തിയത്.മന:പൂർവ്വം സംഘർഷം ഉണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കുമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഹാഷിം സുലൈമാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ,ഡിസിസി എക്സിക്യൂട്ടീവ് അംഗം തുണ്ടിൽ നൗഷാദ്,കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റ് ആരോമൽ,ജനറൽ സെക്രട്ടറി ഐ.സി.എസ് അബ്ദുള്ള,സത്യൻ എന്നിവർക്കാണ് പോലീസ് അതിക്രമത്തിൽ പരിക്കേറ്റത്.ലാത്തിച്ചാർജിൽ തലയ്ക്കും,കൈ കാലുകൾക്കും മറ്റുമാണ് പരിക്കേറ്റത്.ഫിൽറ്റർ ഹൗസ് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് താലൂക്ക് ആശുപത്രി കവാടത്തിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു.തുടർന്ന് ബാരിക്കേഡ് ചാടിക്കടക്കാൻ പ്രവർത്തകർ ശ്രമിച്ചത് പോലീസുമായി നേരിയ സംഘർഷത്തിന് കാരണമായി.എന്നാൽ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയും പ്രതിഷേധ യോഗത്തോടെ പരിപാടി സമാപിക്കുകയും ചെയ്തു.കെപിസിസി ജനറൽ സെക്രട്ടറി എം.എ നസീർ യോഗം ഉദ്ഘാടനം ചെയ്യുകയും മറ്റ് നേതാക്കൾ പ്രസംഗിക്കുകയും ചെയ്ത ശേഷമാണ് സംഘർഷം ഉണ്ടായത്.പരിപാടി സമാപിച്ചതിനുശേഷം പിരിഞ്ഞുപോയ പ്രവർത്തകർക്ക് നേരെയാണ് പോലീസ് ലാത്തി ചാർജ് നടത്തിയതെന്ന് ആക്ഷേപമുണ്ട്.താലൂക്ക് ആശുപത്രിയിലേക്ക് നടന്ന മാർച്ചിൽ പോലീസ് നടത്തിയ നരനായാട്ടിൽ പ്രതിഷേധിച്ച് ഇന്ന് മണ്ണെണ്ണ മുക്കിൽ നിന്നും ശാസ്താംകോട്ടയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.പ്രകടനം ശാസ്താംകോട്ട ജംഗ്ഷനിൽ സമാപിച്ചപ്പോൾ പ്രവർത്തകർ റോഡ് ഉപരോധിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറിമാരായ രവി മൈനാഗപ്പള്ളി,ദിനേശ് ബാബു, കാഞ്ഞിരംവിള അജയകുമാർ,പി.കെ രവി,തോമസ് വൈദ്യൻ,യൂത്ത് കോൺഗ്രസ് നേതാക്കളായ അനുതാജ്, സുഹൈൽ അൻസാരി,രതീഷ് കുറ്റിയിൽ,റിയാസ് പറമ്പിൽ.വർഗ്ഗീസ്സ് തരകൻ ,പി.എം സെയ്ദ്,സുരേഷ് ചന്ദ്രൻ,ഷീജാ രാധാകൃഷ്ണൻ,അമൃത പ്രീയ, ശാന്തകുമാരി,ലോജു ലോറൻസ്, തുടങ്ങിയവർ സംസാരിച്ചു.

Advertisement