ശാസ്താംകോട്ട : ഇരു വൃക്കകളും തകരാറിലായ യുവാവ് ജീവിതത്തി ത്തിലേക്ക് തിരിച്ചു കയറാൻ മറ്റുള്ളവരുടെ സഹായം തേടുന്നു. മൈനാഗപ്പള്ളി ഐ.സി.എസ് മുജീബ് മൻസിലിൽ മുജീബ് (47) ആണ് സഹായം തേടുന്നത്. പ്ലംബിംഗ് ജോലിക്കാരനായിരുന്ന മുജീബിന് 2015 ലാണ് രോഗ ലക്ഷണം തുടങ്ങുന്നത്. മരുന്നുകളുടെ സഹായത്തോടെ രോഗം നിയന്ത്രിച്ച് മുന്നോട്ട് പോയങ്കിലും 2024 ഒക്ടോബറോടെ മൂർദ്ധന്യാവസ്ഥയിൽ എത്തുകയും ഡിസംബറോടെ ഡയാലിസ് ആരംഭിക്കുകയുമായിരുന്നു. ഒരു പ്രാവശ്യം ഹൃദയസ്തംഭനം വരികയും ഷുഗർ, പ്രഷർ തുടങ്ങിയവ ഉയർന്ന അവസ്ഥയിലായതിനാലും മികച്ച ചികിത്സ ആവശ്യമായതിനാൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ചികിത്സയ്ക്കായിലക്ഷങ്ങൾ ഇതിനോടകം ലക്ഷങ്ങൾ ചെലവഴിച്ചു. നിലവിൽആഴ്ചയിൽ 2 ദിവസം ഡയാലിസ് ചെയ്യണം. ജോലിയ്ക്ക് പോകാൻ കഴിയാത്തതിനാൽ മറ്റുള്ളവരുടെ സഹായത്തോടെയാണ് ഇത് ചെയ്യുന്നത്. 2 വൃക്കകളും തകരാറിലായതിനാൽ ഒരണ്ണം എങ്കിലും അടിയന്തിരമായി മാറ്റിവയ്ക്കണം. പ്രത്യേകിച്ചും ജീവിതശൈലീ രോഗങ്ങൾ ഉള്ളതിനാലും ഒരു തവണ ഹൃദയസ്തംഭനം വന്നതിനാലും . എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ശസ്ത്രക്രീയ ചെയ്യാൻ ആലോചിക്കുന്നത്. ലഭിക്കാൻ പ്രയാസമുള്ള ഒ നെഗറ്റീവ് വൃക്കയാണ് മുജീബിൻ്റേത്. എന്നാൽ വ്യക്ക നൽകാൻ തയ്യാറായി ഒരാൾ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിന് നൽകാനും ശസ്ത്രക്രീയയ്ക്കും ഒരു വർഷത്തെ ചികിത്സാ ചെലവും ഉൾപ്പെടെ 40 ലക്ഷം രൂപ വേണം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് ഇതിന് കഴിയാത്ത സാഹചര്യമാണ്.
ഒരു റിയാലിറ്റി ഷോയിലൂടെ തനിക്ക് ലഭിച്ച സമ്മാനതുകയായ 2 ലക്ഷം രൂപ കോവൂർ കുഞ്ഞുമോൻ എം.എൽ.എ മുജീബിന് നൽകിയിരുന്നു. നികുതികൾ കഴിച്ച് ഒരു ലക്ഷത്തി ഏഴായിയിരം രൂപയാണ് ഇതിൽ നിന്ന് ലഭിച്ചത്. ഇനിയുംലക്ഷങ്ങൾ വേണം. ഇതിന വേണ്ടി
ചികിത്സാ സഹായ സമിതി രൂപവത്ക്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മൈനാഗപ്പള്ളി കാനറാ ബാങ്കിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്.
ഫോൺ: 7907468715.
Bank name-CANARA BANK
BRANCH-MYNAGAPPALLY
A/C NO:1102 3700 6090
IFC CODE-CNRB0014504.





































