കൊല്ലം. ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പ് എൽ ഡി എഫ് പാനൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു . കൊല്ലം ബാർ അസോസിയേഷനിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ അഡ്വ. പി ബി ശിവൻ, കെ ബി മഹേന്ദ്ര എന്നിവർ നേതൃത്വം നൽകിയ പാനൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.അഡ്വ പി.ബി. ശിവൻ, കെ.ബി മഹേന്ദ്ര, അനൂപ്, വെള്ളിമൻ വിനോദ്, ആതിര എസ് ചന്ദ്രൻ, ഫറൂക് നിസാർ, അക്ഷയ ഫ്രാൻസിസ്, നന്മ ലക്ഷ്മി എന്നിവർ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഫ് പാനലിൽ സിപിഐ, സിപിഎം സഖ്യമായിരുന്നു. യൂ ഡി എഫ് പാനലിൽ കോൺഗ്രസ്, ആർ എസ് പി, ബിജെപി എന്നിവർ ആയിരുന്നു സഖ്യ കക്ഷികൾ. ബിജെപി യുമായി ചേർന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് എതിർപ്പ് ഉണ്ടായിരുന്നു. മുൻ മൂന്ന് ഭരണസമിതിയും എൽഡിഫ്ന് ആയിരുന്നു ഭരണം. എൽ ഡി എഫ് ന് തുടർ ഭരണം ലഭിച്ചിരിക്കുകയാണ്