കൊല്ലം .മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് കൊല്ലം കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കളക്ടറേറ്റിന്റെ മതിൽ പ്രവർത്തകർ ചാടി കടന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. മറുവശത്തെ ഗേറ്റിലൂടെ കളക്ടറേറ്റിനുള്ളിൽ പ്രവേശിച്ച പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. ഏറെ പണി പെട്ടാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.