ശൂരനാട് സി എച്ച്സിയിൽ നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് നാടിന് സമർപ്പിച്ചു

24
Advertisement

ശൂരനാട്:ശൂരനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് നാടിന് സമർപ്പിച്ചു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്‌ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് പി.പുഷ്പകുമാരി അധ്യക്ഷത വഹിച്ചു.ശൂരനാട് നോർത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ.എസ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.സനിൽകുമാർ,വി.രതീഷ്,എസ്.ഷീജ,അംഗങ്ങളായ വൈ.ഷാജഹാൻ,തുണ്ടിൽ നൗഷാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബ്ലെസ്സൻ പാപ്പച്ചൻ,എസ്.സൗമ്യ,മെഡിക്കൽ ഓഫീസർ ഡോ.ഫിലിപ്പ് തോമസ് വൈദ്യൻ,ഫിസിയോ തെറാപ്പിയിസ്റ്റ് ശ്രുതി,ആരോഗ്യവിഭാഗം ജീവനക്കാർ,ആശാ വർക്കർമാർ, പൊതുപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ചക്കുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്രണ്ട്‌സ് പ്രവാസി കൂട്ടായ്മ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ഫർണീച്ചറുകൾ ചടങ്ങിൽ സംഭാവന നൽകി.

Advertisement