തെരുവ് നായ്ക്കളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവേ സ്കൂട്ടർ മറിഞ്ഞ് യുവതിക്കും മാതാവിനും പരിക്ക്

372
Advertisement

കുന്നത്തൂർ:റോഡിൽ കൂട്ടംകൂടി കിടക്കുകയായിരുന്ന 15 ഓളം തെരുവ് നായ്ക്കളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവേ സ്കൂട്ടർ മറിഞ്ഞ് യുവതിക്കും മാതാവിനും സാരമായി പരിക്കേറ്റു.ഐഎൻടിയുസി കുന്നത്തൂർ മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിയും കുന്നത്തൂർ കാഷ്യൂ ഫാക്ടറിയിലെ തൊഴിലാളിയുമായ വിദ്യ (35),മാതാവ്
മണിയമ്മ (65) എന്നിവർക്കാണ് പരിക്കേറ്റത്.ആറ്റുവാശ്ശേരി കരിയാപ്രമുക്കിൽ കഴിഞ്ഞ പുലർച്ചെ രാവിലെ 3.30 ഓടെയാണ് സംഭവം . ജംഗ്ഷനിലെ ചായകട തുറക്കാനായി വരികയായിരുന്നു ഇരുവരും.ഗുരുതര പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനിടെ ചികിത്സയ്ക്ക് അടിയന്തിരമായി ഒന്നര ലക്ഷം രൂപ ആവശ്യമായി വന്നിരിക്കയാണ്.എന്നാൽ നിർദ്ധനരായ ഇവർക്ക് ഇത്രയും വലിയ തുക കണ്ടെത്താനും കഴിയുന്നില്ല.ഇതിനാൽ സുമനസുകളുടെ സഹായം തേടുകയാണ് ഈ അമ്മയും മകളും.സഹായം ഗൂഗിൾ പേ ആയി വിദ്യയുടെ 8606887961 എന്ന നമ്പരിലേക്ക് അയക്കാവുന്നതാണ്.

Advertisement