ശാസ്താംകോട്ട. ചവറ പ്രധാന പാതയിലെ ആദിക്കാട്ട് ജംക്ഷനിലെ കുഴി അപകടമായതോടെ നാട്ടുകാര്‍ വാഴ നട്ടുപ്രതിഷേധിച്ചു. നല്ലനിലയില്‍ ഉള്ള റോഡില്‍ ജംക്ഷനു നടുവിലാണ് കുഴി. ഇത് വലിയപാടംഭാഗത്തേക്കുള്ള റോഡിലേക്കു തിരിയുന്നവര്‍ക്കും പ്രധാനപാതയില്‍ പോകുന്നവര്‍ക്കും അപകടമാകുംവിധമാണ്. നിരവധി അപകടം ഇവിടെ ഉണ്ടായതോടെയാണ് നാട്ടുകാര്‍ കുഴില്‍ വാഴ നട്ടത്. ഇതേ റോഡില്‍ തോപ്പില്‍മുക്ക്, കാരാളിമുക്ക് പമ്പ് ഭാഗത്തെ കുവികള്‍ അധികൃതര്‍ അടുത്ത ദിവസം നികത്തിയിരുന്നു.