ശൂരനാട്:സംസ്ഥാന സർക്കാരിന്റെയും ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു, ഞാറ്റുവേല ചന്തയോട് അനുബന്ധിച്ച് കർഷകർക്ക് ആവശ്യമായ തെങ്ങിൻ തൈ സബ്സിഡി നിരക്കിൽ വിതരണം ചെയ്തു,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ,പഞ്ചായത്ത് അംഗങ്ങളായ സുനിത ലത്തീഫ്,അഞ്ജലി നാഥ്, ശ്രീലക്ഷ്മി,എം.സമദ്,പ്രദീപ്,സൗമ്യ, ബ്ലസൺ, കൃഷി ഓഫീസർ അങ്കിത ജോയ്, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.കുന്നത്തൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ തിരുവാതിര ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ് ബിനേഷ് കടമ്പനാട് അധ്യക്ഷത വഹിച്ചു.പ്രസിഡന്റ് കെ.വത്സലകുമാരി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കർഷകർക്ക് ആവശ്യമായ വിത്തുകൾ പച്ചക്കറി തൈകൾ,അലങ്കാര ചെടികൾ എന്നിവ വിതരണം ചെയ്തു.കൊല്ലം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അനീസ എം.എസ് കർഷകർക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ശ്രീലേഖ,ഡാനിയേൽ തരകൻ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഷാനിദാ ബീവി,ജനപ്രതിനിധികളായ അരുണാമണി,പ്രഭാ കുമാരി,അനില,അനീഷ്യ,സൂര്യ,കൃഷി ഓഫീസർ നന്ദകുമാർ എന്നിവർ സംസാരിച്ചു.