ശൂരനാട്:ചക്കുവള്ളി മിഴി ഗ്രന്ഥശാല മിഴി കുട്ടിക്കുട്ടം ബാല വേദിയുടെ നേതൃത്വത്തിൽ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ബാലവേദി കൂട്ടുകാരുടെ ഒത്തുച്ചേരലും പുസ്തക പ്രദർശനവും ചർച്ചയും സംവാദവും സംഘടിപ്പിച്ചു.കേരള സർവകലശാലാ മുൻ സെനറ്റ് അംഗവും റിട്ട. പ്രൊഫസറുമായ ഡോ.എം എ സലീം
ഉദ്ഘാടനം ചെയ്തു.
മിഴി യുവജനവേദി സെക്രട്ടറി അക്കരയിൽ ഷെഫീക്ക് അദ്ധ്യക്ഷത വഹിച്ചു ലത്തീഫ് പെരുംകുളം ഹാരീസ് കുഴുവേലിൽ, അൻസൽന, ഷെമീറ, ഫൗസിയ,
സബീന ബൈജു അഹ്സൻ ഹുസൈൻ, എന്നിവർ
പ്രസംഗിച്ചു
വളരാം നമുക്ക് വായനയിലൂടെ എന്ന പേരിൽ ആണ് പരിപാടികൾ ജൂലൈ 7 വരെ ഗ്രന്ഥശാല സംഘടിപ്പിക്കുന്നത്