പടിഞ്ഞാറേകല്ലട.പ്രീ പ്രൈമറി മുതൽ ഏഴാംക്ലാസ്വരെയുള്ള കുട്ടികൾക്ക് നൽകിവരുന്ന പ്രഭാതഭക്ഷണ പദ്ധതിക്കു തുടക്കമായി. വെസ്റ്റ്കല്ലട എൽ പി സ്കൂളിൽ പഞ്ചായത്ത്‌തല ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ സുധീർ, ജെ അംബികകുമാരി, പഞ്ചായത്ത് അംഗങ്ങളായ സിന്ധു, ഓമനക്കുട്ടൻപിള്ള, പി ടി എ പ്രസിഡന്റ് ഷാനവാസ്, ഹെഡ്മിസ്ട്രസ് മിനി ഭാസുരാങ്കൻ, വത്സലകുമാരി എന്നിവർ ആശംസകൾ നേർന്നു.