ശാസ്താംകോട്ട .ഇടതുമുന്നണി ഭരിക്കുന്ന പടിഞ്ഞാറേകല്ലട പഞ്ചായത്തിൽ ആശാ പ്രവർത്തകയുടെ നിയമനം അട്ടിമറിച്ചതാ യി ആരോപിച്ച് യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു.
അഭിമുഖത്തിൽ ഒന്നാം റാങ്ക് നേടിയ യുവതിയെ ഒഴിവാക്കി രണ്ടാം റാങ്ക് നേടിയ സിപിഎം പ്രവർത്തകയെ നിയമിച്ചതായാ ണു പരാതി. വിഷയം പഞ്ചായ ത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യാൻ അനുവദിച്ചില്ലെന്നും സിപിഎം നേതൃത്വത്തിലുള്ള കുടുംബശ്രീ
സിഡിഎസ് തയാറാക്കി നൽകിയ റിപ്പോർട്ട് മറയാക്കിയാണ് നിയമനം അട്ടിമറിച്ചതെന്നും യു ഡിഎഫ് അംഗങ്ങൾ ആരോപി ച്ചു. പഞ്ചായത്ത് പ്രസിഡന്റ്, വാർഡംഗം, മെഡിക്കൽ ഓഫി സർ, ഡിപിഎം പ്രതിനിധി, ജൂനി യർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ ഉൾപ്പെട്ട സമിതിയാണ് അഭിമുഖം നടത്തിയത്.
സിപിഎം നേതാവായ പഞ്ചാ യത്ത് പ്രസിഡന്റ് ഒഴികെ ബാക്കി എല്ലാവരും ഒന്നാം റാങ്ക് നേടിയ യുവതിക്ക് നല്ല മാർക്ക് നൽകി യെന്നും യുഡിഎഫ് പഞ്ചായത്തംഗങ്ങളായ ബി.തൃദീപ്‌കു മാർ, എൻ.ശിവാനന്ദൻ. ആർ.റെ ജില, ലൈല സമദ് എന്നിവർ പറ ഞ്ഞു. എന്നാൽ ആശാ പ്രവർത്ത കരുടെ നിയമനം ആരോഗ്യ വകു പ്പാണ് നടത്തുന്നതെന്നും കുടും ബശ്രീയിൽ 1.5 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതായി – കണ്ടെത്തിയതിന്റെ അടിസ്ഥാന – ത്തിലാണ് യുവതിക്കെതിരെ സെക്രട്ടറി റിപ്പോർട്ട് നൽകിയ തെന്നും മറിച്ചുള്ള ആക്ഷേപ ങ്ങൾക്ക് അടിസ്ഥാനമില്ലെന്നും പഞ്ചായത്ത് അധികൃതർ പറ ഞ്ഞു.