ശാസ്താംകോട്ട:മൈനാഗപ്പള്ളി തൈക്കാവ് മുക്ക് മുഹിയിദ്ദീൻ മസ്ജിദിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.കായംകുളം കുറ്റിപ്പുറം സ്വദേശി ഷമീം ആണ് പിടിയിലായത്.മോഷണം നടത്തിയ ശേഷം കരുനാഗപ്പള്ളിയിലെ കടയിൽ ജോലിക്ക് കയറിയ ഇയ്യാളെ ശാസ്താംകോട്ട പോലീസിനു ലഭിച്ച വിവരത്തെ തുടർന്നാണ് ഇന്ന് വൈകിട്ടോടെ പിടികൂടിയത്.കഴിഞ്ഞ ദിവസം രാവിലെ 7 ഓടെയാണ് സ്കൂട്ടറിൽ എത്തിയ ഇയ്യാൾ മസ്ജിദിൽ മോഷണം നടത്തിയത്.ഹെൽമറ്റ് ധരിച്ച്
മസ്ജിദിൽ കടന്ന ഷമീം മുകൾ നിലയിലെത്തി പരിശോധിച്ച ശേഷം താഴെയെത്തി പെട്ടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ കൂട്ടു കൈക്കലാക്കി.വഞ്ചി തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.പിന്നീട് മദ്രസ കെട്ടിടത്തിൽ കയറി മേശയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ച ശേഷം കടന്നുകളയുകയായിരുന്നു.സംഭവ സമയം പള്ളിയിൽ ആരും ഉണ്ടായിരുന്നില്ല.ശാസ്താംകോട്ട എസ്എച്ച്ഒ അനീസ്,എസ്ഐ കെ.എച്ച് ഷാനവാസ്,സിപിഒമാരായ അലക്സാണ്ടർ, നൗഷാദ്,ജെറാൾഡ്,അഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടി കൂടിയത്.