മൈനാഗപ്പള്ളി. ഉദയാ ലൈബ്രറിയുടെ ദ്വൈമാസ പുസ്തക ചർച്ചയുടെ ഭാഗമായി യുവസാഹിത്യകാരൻ വിനോയ് തോമസ്സിന്റെ ‘രാമച്ചി’
എന്ന കഥാസമാഹാരത്തെ അടിസ്ഥാനപ്പെടുത്തി പുസ്തക ചർച്ച നടത്തി. പ്രസിഡന്റ് കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല മലയാള വിഭാഗം മേധാവി ഡോ.കെ.ബി. ശെൽവമണി പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തു. കവിയും പ്രഭാഷകനുമായ പി.ശിവ പ്രസാദ് പുസ്തകം പരിചയപ്പെടുത്തി. പാലക്കാട് ചിറ്റൂർ തത്തമംഗലം ഗവ.ഹയർ സെക്കൻഡറി സ്ക്കൂൾ ലക്ചറർ കെ.പി. അജിത്കുമാർ,താലൂക്കു വനിതാ വായനാ മത്സര വിജയി പി.എസ്.അജിത തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള സ്വാഗതവും, ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.വൈസ് പ്രസിഡന്റ് കെ.കെ. വിജയധരൻ, ആർ.പി. സുഷമടീച്ചർ,മണക്കാട്ടു രവീന്ദ്രൻ, പി.എസ്.സാനു, മോഹൻ ദാസ് തോമസ്,വി. ഉണ്ണികൃഷ്ണൻ, കോയിക്കൽ സുരേഷ്, ലൈബ്രേറിയൻമാരായ ഇ. ഷജീന, ജയകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.