റോഡും നടപ്പാതയും യാത്രായോഗ്യമാക്കണം, പ്രതിഷേധ കൂട്ടായ്മ

22
Advertisement


പടി കല്ലട. കോയിക്കൽ ഭാഗം വാർഡിലെ കണിയാമ്പള്ളിയിൽ നടപ്പാതയും ചെങ്ങഴശ്ശേരിൽ മുക്ക് നടുവില വീട് റോഡും റീ ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ്‌ കോയിക്കൽ ഭാഗം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണിയാമ്പള്ളിയിൽ മുക്കിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഏകദേശം 100ൽ പ്പരം കുടുംബങ്ങൾ അധിവസിക്കുന്ന റോഡും, നടപ്പാതയും ആണ് തകർന്ന് കിടക്കുന്നത്. റോഡിന്റെയും,
നടപ്പാതയുടെയും ശോച്യാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി പല ഗ്രാമസഭകളിലും ഗ്രാമവാസികൾ പരാതി ഉന്നയിച്ചിട്ടുള്ളതാകുന്നു. അധികാരികൾ അനുകൂല നടപടികൾ സ്വീകരിക്കാത്തത്തിൽ പ്രതിക്ഷേധിച്ച് കൊണ്ടാണ് പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ്‌ ഗോപാലകൃഷ്ണ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഡി. സി. സി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കടപുഴ മാധവൻ പിള്ള, ദിനകർ കോട്ടക്കുഴി, അംബുജാക്ഷിയമ്മ, അജിത് ചാപ്രയിൽ, സുഭാഷ്, ഗീവർഗീസ്, അനീഷ, രജി, രാധമ്മപിള്ള, സിന്ധു, ജോയ്, വിശ്വനാഥൻ, രവീന്ദ്രൻ പിള്ള, ശ്രീകുമാർ,ഗിരിജ, ശിവപ്രസാദ്, രാജൻ, ഗോപകുമാർ, എന്നിവർ പ്രസംഗിച്ചു

Advertisement