ശാസ്താംകോട്ട:പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ഭരണിക്കാവ് കോൺഗ്രസ് ഭവനിൽ നടന്ന കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.2024 ജൂലൈ 1ന് നടപ്പാക്കേണ്ട പെൻഷൻ പരിഷ്കരണത്തിനായി കമ്മീഷനെ പോലും ഇതേ വരെ നിയമിച്ചിട്ടില്ല.സംസ്ഥാന വ്യാപകമായി അടുത്ത ചൊവ്വാഴ്ച എല്ലാ ട്രഷറികൾക്ക് മുന്നിലും കരിദിനാചരണം നടക്കും.നേതൃയോഗം സംസ്ഥാന കമ്മിറ്റി അംഗം എ.മുഹമ്മദ് കുഞ്ഞ് ഉത്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എൻ.സോമൻപിള്ള,കെ.ജി ജയചന്ദ്രൻ പിള്ള,എസ്.എസ് ഗീതാബായ്,എം.അബ്ദുൽ സമദ്,ആയിക്കുന്നം സുരേഷ്,എം.ഐ നാസർഷാ,അസുറബീവി,രാധാകൃഷ്ണ പിള്ള,ഉണ്ണികൃഷ്ണപിള്ള,രാജീവൻ പിള്ള, ടി.എ. സുരേഷ് കുമാർ,വി.പ്രകാശ്,ജോൺ പോൾ സ്റ്റഫ്,സുരേഷ് പുത്തൻ മഠം,ശൂരനാട് രാധാകൃഷ്ണൻ,കെ.സാവിത്രി, കെ.സഹദേവൻ,ശിവൻപിള്ള,രാജൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.