കൊല്ലം ജില്ലയില്‍ വിജിലന്‍സ് കോടതി,27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

344
Advertisement

_കൊല്ലം. .വിജിലന്‍സ് കേസുകളുടെ അതിവേഗതീര്‍പ്പ് ലക്ഷ്യമാക്കി ജില്ലയില്‍ വിജിലന്‍സ് കോടതി തുടങ്ങുന്നു. അനുബന്ധമായി പബ്ളിക് പ്രോസിക്യൂട്ടർ ഓഫീസും തുറക്കും.  മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 27 പകല്‍ 9.30ന് മതിലില്‍ വെങ്കേക്കര ദാസ് ആര്‍ക്കേഡ് കെട്ടിടത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കും. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ പരിധിയിലുള്ള കേസുകളാണ് കോടതിയുടെ പരിധിയിലുള്ളത്.

ഹൈക്കോടതി ജഡ്ജി സുശ്രുത് അരവിന്ദ് ധര്‍മാധികാരി അധ്യക്ഷനാകും.  ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഹൈക്കോടതി ജഡ്ജി കൗസര്‍ എഡപ്പഗത് മുഖ്യപ്രഭാഷണം നടത്തും.
മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ. ബി. ഗണേഷ് കുമാര്‍ എന്നിവര്‍ വിശിഷ്ട പ്രഭാഷണം നടത്തും.

എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി,എം. മുകേഷ് എം.എല്‍.എ, മേയര്‍ ഹണി ബഞ്ചമിന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍, ജില്ലാ സെഷന്‍സ് ജഡ്ജി എന്‍.വി. രാജു, വിജിലന്‍സ് ഡി.ഐ.ജി കെ. കാര്‍ത്തിക്, എസ്.പി വി. അജയകുമാര്‍, വാര്‍ഡ് അംഗം ടെല്‍സ തോമസ്, ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായ ഓച്ചിറ എന്‍. അനില്‍ കുമാര്‍, എ.കെ. മനോജ്, വിജിലന്‍സ് ജഡ്ജി എ.മനോജ് എന്നിവര്‍ ആശംസ അര്‍പിക്കും.

Advertisement