പടിഞ്ഞാറെകല്ലട: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെനേതൃത്വത്തിൽ മുൻ കെ.പി.സി.സി. പ്രസിഡന്റും,മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ജി. ബാലകൃഷ്ണപിള്ള അനുസ്മരണസമ്മേളനം നടത്തി. കാരുവള്ളിൽ ഗോപാല പിള്ള സ്മാരകകോൺഗ്രസ് ഭവനിൽ നടന്ന സമ്മേളനം ഡി.സി.സി. ജനറൽ സെക്രട്ടറി രവിമൈനാഗപ്പള്ളി ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള അധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി കല്ലട ഗിരീഷ്, നേതാക്കളായ ജോൺ പോൾസ്റ്റഫ്, കോട്ടാങ്ങൽ രാമചന്ദ്രൻ പിള്ള, ഗീവർഗീസ്, കാരാളി ഗിരീഷ്, കിരൺ, ദിനകർ കോട്ടക്കുഴി, വിഷ്ണു കുന്നൂത്തറ, അജിത് ചാപ്രായിൽ, അമ്പുജാക്ഷി അമ്മ, തൊണ്ടിക്കൽ ഗോപാലകൃഷ്ണൻ, അരവിന്ദാക്ഷൻപിള്ള, ശിവരാമപിള്ള, രവീന്ദ്രൻ പിള്ള, ശശിധരൻ പിള്ള, ഗോപാലകൃഷ്ണപിള്ള, ജോയി തുടങ്ങിയവർ സംസാരിച്ചു.






































