കുന്നത്തൂർ:ഇടയ്ക്കാട്ടിൽ നിന്നും രണ്ട് ദിവസം മുമ്പ് കാണാതായ ഗൃഹനാഥനെ കല്ലടയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.പോരുവഴി ഇടയ്ക്കാട് വാസവപുരം വീട്ടിൽ ടിപ്പർ ലോറി ഡ്രൈവറായിരുന്ന ബിജുവിൻ്റെ (54) മൃതദേഹമാണ് ഇന്ന് രാവിലെയോടെ കുന്നത്തൂർ പാലത്തിനു സമീപത്തു നിന്നും കണ്ടെത്തിയത്.ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.ശാസ്താംകോട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ മൃതദേഹം കരയ്ക്കെടുത്ത് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 12.30 ഓടെ വീട്ടിൽ നിന്നും പുറത്തു പോയ ബിജു മടങ്ങി എത്തിയിരുന്നില്ല.തുടർന്ന് വീട്ടുകാർ ശൂരനാട് പോലീസിൽ പരാതി നൽകിയിരുന്നു.അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം പൊങ്ങിയ നിലയിൽ കല്ലടയാറ്റിൽ കാണപ്പെട്ടത്.ഏറെ നാളായി കുന്നത്തൂർ ഫാക്ടറി ജംഗ്ഷനിൽ വാടകയ്ക്ക് താമസിച്ചു വന്ന ബിജുവും കുടുംബവും അടുത്തിടെയാണ് ഇടയ്ക്കാട്ടിലെ സ്വന്തം വീട്ടിലേക്ക് മാറിയത്.