പന്മന . ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പന്മന പ്രാദേശിക കേന്ദ്രം ഏകദിന കവിതാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 30 ന് നടക്കുന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 15 പേർക്ക് പ്രവേശനം ഉണ്ടായിരിക്കും.മലയാളത്തിലെ പ്രമുഖ കവികൾ ക്യാമ്പ് അംഗങ്ങളുമായി സംവദിക്കും.കൊല്ലം ജില്ലാ ലൈബ്രറി കൺസിൽ പ്രസിഡൻ്റ് കെ.ബി.മുരളി കൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.കേരള സർവകലാശാല മലയാള വിഭാഗം അധ്യക്ഷൻ ഡോ.കെ.കെ.ശിവദാസ്, കേരള സർവകലാശാല 0R1, MSS ലൈബ്രറി അധ്യക്ഷൻ ഡോ.നൗഷാദ് എസ് എന്നിവർ ക്ലാസുകൾ നയിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക
9496711836, 9446271911