ശാസ്താംകോട്ട:മൈനാഗപ്പള്ളി ഉദയ ജംഗ്ഷനിൽ വീടിനോട് ചേർന്ന ടൂവീലർ വർക്ക്ഷോപ്പിലേക്ക് നിയന്ത്രണം വിട്ട മാരുതി കാർ ഇടിച്ചു കയറി.മാനിവിള പുത്തൻവീട്ടിൽ രാധാകൃഷ്ണൻ്റെ വീട്ടുമുറ്റത്തുള്ള വർക്ഷോപ്പിൽ കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് സംഭവം.അപകടം ഉണ്ടാകുന്നതിന് തൊട്ടു മുൻപ് ഇദ്ദേഹം ഭക്ഷണം കഴിക്കാനായി വീടിനകത്തേക്ക് കയറിയതിനാൽ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

കാർ ഡ്രൈവർക്കും പരിക്കില്ല.മൈനാഗപ്പള്ളി ഭാഗത്തു നിന്നും ശാസ്താംകോട്ടയിലേക്ക് പോകുകയായിരുന്ന ഐസിഎസ് സ്വദേശി ഓടിച്ചിരുന്ന വാഹനമാണ് അപകടം സൃഷ്ടിച്ചത്.അപകടത്തിൽ അറ്റകുറ്റപണികൾക്കായി സൂക്ഷിച്ചിരുന്ന 9 ബൈക്കുകളും വർക്ക്ഷോപ്പും പൂർണമായും കാർ ഭാഗികമായും തകർന്നു.