കല്ലടയുടെ അഭിമാനം ഡോ. അശ്വതിക്ക് ആദരം

1489
Advertisement

പടിഞ്ഞാറേ കല്ലട . തമിഴ്നാട് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും2024 ലെ MBBS പരീക്ഷയിൽ   ഒന്നാം റാങ്കിനുള്ള ഗോൾഡ് മെഡലുകളും ചെന്നൈ  ഗവ.കിൽപാക്ക്  മെഡിക്കൽ കോളേജിലെ ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റ് അവാർഡും നേടി പടി.കല്ലടയുടെ  അഭിമാനമായിരിക്കുകയാണ്, ഡോ. അശ്വതി മറിയം വർഗീസ്.

പടി. കല്ലട  വലിയപാടം ഈസ്റ്റ്‌ മംഗലശ്ശേരിൽ വീട്ടിൽ, പ്രശസ്ത മീഡിയ വിഷ്വൽ എഡിറ്റർ  വർഗീസ്  കല്ലടയുടെയും  കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി കൺട്രോളർ ഡോ. ബിന്ദു ജേക്കബിന്റെയും മകളാണ്  ഡോ.അശ്വതി.

തമിഴ്നാട്ടിൽ  സ്കൂൾ മുതൽ  യൂണിവേഴ്സിറ്റി തലം വരെ വിദ്യാർഥികൾക്കായി  നടന്ന  നിരവധി സംസ്ഥാനതല ഇംഗ്ലീഷ് പ്രസംഗമത്സരങ്ങളിൽ  ഒന്നാം സ്ഥാനം  മിക്കപ്പോഴും തേടിയെത്തിയിട്ടുള്ള കല്ലടയുടെ അഭിമാനമാണ് അശ്വതി. ഒപ്പം തന്നെ ചിത്രരചനയിലും ശാസ്ത്രീയ സംഗീതത്തിലുമെല്ലാം കഴിവ് പ്രദർശിപ്പിക്കുന്ന പ്രതിഭ.അടുത്ത ആഴ്ച നടക്കുന്ന മെഡിക്കൽ പി. ജി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്, അശ്വതി.

കല്ലടയിലെ മുൻ സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ ദ് കോസ്,  ഡോ. അശ്വതിയെ വലിയപാടത്തെ വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു. പ്രസിഡന്റ്‌ മംഗലത്ത് ഗോപാലകൃഷ്‌ണൻ  അവാർഡ് സമ്മാനിച്ചു.

സെക്രട്ടറി ആർ. അശോകൻ, കിടങ്ങിൽ മഹേന്ദ്രൻ, പി. വിനോദ്, കെ. ടി. ശാന്തകുമാർ, അലങ്ങാട്ട് സഹജൻ, ഡി. ശിവപ്രസാദ്, എസ്. സോമരാജൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement