മൈനാഗപ്പള്ളി. രാപകലില്ലാതെ നായ്ക്കളുടെ വിഹാര കേന്ദ്രമായിരിക്കുകയാണ് മൈനാഗപ്പള്ളി. ഇടവഴികളിലും വീട്ടുപറമ്പുകളിലും നായ്ക്കൂട്ടങ്ങള്‍ വെല്ലുവിളിയുയര്‍ത്തുകയാണ്. പകല്‍ റോഡുകളാകെ നായ്ക്കൂട്ടം കയ്യടക്കും. പല വഴികളിലും രാത്രി യാത്രക്ക് ജനം ഭയക്കുകയാണ്. ഒറ്റക്ക് യാത്രചെയ്യുന്നതിന് അപകടമുണ്ട്. രാത്രി റോഡില്‍ കിടക്കുന്ന നായ്ക്കള്‍ വാഹനം കണ്ടാല്‍പോലും മാറില്ല. ഇരു ചക്രവാഹനയാത്രക്കാര്‍ക്കു നേരെ കൂട്ടത്തോടെ കുരച്ചുവരുന്നത് കാണാം. പ്രഭാത നടത്തക്കാര്‍ക്കും നായ്ക്കൂട്ടം ഭീഷണിയായിട്ടുണ്ട്. പഞ്ചായത്തില്‍ പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം.