പ്രീ മെട്രിക് ഹോസ്റ്റലുകളിൽ നിന്നും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

12
Advertisement

ശാസ്താംകോട്ട:ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശാസ്താംകോട്ട,പോരുവഴി,കുന്നത്തൂർ പ്രീ മെട്രിക് ഹോസ്റ്റലുകളിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആദരിക്കുന്ന “തിളക്കം 2025” ൻ്റെ ഉദ്‌ഘാടനവും ഹോസ്റ്റലുകളിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും കോവൂർ കുഞ്ഞുമോൻ എംഎൽഎ നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  ആർ.സുന്ദരേശൻ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ എസ്.ഷീജ,വി രതീഷ്,സനിൽകുമാർ,അംഗങ്ങളായ ലതാരവി,രാജി.ആർ,ഗീതാകുമാരി.പി, രാജി രാമചന്ദ്രൻ,പട്ടികജാതി വികസന ഓഫീസർ രാജീവ് എന്നിവർ സംസാരിച്ചു.

Advertisement