എൻഎസ്എസ് താലൂക്ക് യൂണിയൻ ഒന്നരകോടി രൂപയുടെ ബഡ്ജറ്റ് പാസാക്കി;ജീവകാരുണ്യനിധിക്കായി 50 ലക്ഷം

145
Advertisement

ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ  വാർഷിക പൊതുയോഗവും ബഡ്ജറ്റ് സമ്മേളനവും നടന്നു.യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി എം.അനിൽകുമാറാണ് ബജറ്റ്   അവതരിപ്പിച്ചത്.1,47,96,698 രൂപ വരവും 1,47,95,600 രൂപ ചെലവും 1098 രൂപ നിക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റാണ് അവതരിപ്പിച്ചത്.വരവ് – ചെലവ് കണക്കും 2025-26 ലേക്കുള്ള ബഡ്‌ജറ്റും സപ്ലിമെന്ററി ബഡ്‌ജറ്റും മുതൽ കടം സ്റ്റേറ്റ്മെന്റും സഭ ചർച്ചകൾക്ക് ശേഷം പാസ്സാക്കി.ജീവകാരുണ്യനിധിക്കായി 50 ലക്ഷം രൂപ ബഡ്‌ജറ്റിൽ വകയിരുത്തി.വനിതാ സംരംഭങ്ങൾക്കായി ബഡ്‌ജറ്റിൽ തുക വകയിരിത്തിയിട്ടുണ്ട്.വനിതകൾക്ക്  തൊഴിൽ നൽകുന്നതിന് വനിതാ മാർട്ട് ആരംഭിക്കുന്നതിനും തീരുമാനം എടുത്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.സോമൻപിള്ള യൂണിയഭരണ സമിതി അംഗങ്ങൾ,യൂണിയൻ പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങൾ,പ്രതിനിധിസഭാ അംഗങ്ങൾ,എംഎസ്എസ്എസ് കോർഡിനേറ്റേഴ്സ്,പൊതുയോഗ അംഗങ്ങളായ കരയോഗത്തിൽ നിന്നുള്ള യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.യൂണിയൻ വൈസ് പ്രസിഡന്റ്‌ തോട്ടുവമുരളി സ്വാഗതവും എൻഎസ്എസ് ഇൻസ്‌പെക്ടർ ഷിജു.കെ നന്ദിയും പറഞ്ഞു.

Advertisement