ഏനാത്ത് ബൈക്ക് തോട്ടിൽ വീണ് മണ്ണടി സ്വദേശിയായ അധ്യാപകൻ മരിച്ചു

1021
Advertisement

ഏനാത്ത്:ഏനാത്ത് ബൈക്ക് തോട്ടിൽ വീണ് മണ്ണടി സ്വദേശിയായ അധ്യാപകൻ മരിച്ചു.മണ്ണടി കൂനംപാലവിള കണിയകോണത്ത് തെക്കേതിൽ വീട്ടിൽ ശ്രീകുമാർ (54) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി 12 ഓടെയാണ് സംഭവും.തോട്ടിൽ ബൈക്കിൻ്റെ പ്രകാശം കണ്ട് പരിസരവാസികൾ എത്തി നോക്കുമ്പോഴാണ് ശ്രീകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.വയലാ ഗവ.എൽ.പി സ്കൂൾ അധ്യാപകനായിരുന്നു. വിദ്യാർത്ഥികൾക്കിടയിലും സമൂഹത്തിലും വലിയ സ്വീകാര്യനായിരുന്നു.സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.

Advertisement