ഉദയാ ലൈബ്രറിവായനാ പക്ഷാചരണ ഉദ്ഘാടനവും പി.എൻ.പണിക്കർ അനുസ്മരണവും നടത്തി

27
Advertisement

മൈനാഗപ്പള്ളി. ഉദയാ ലൈബ്രറി 2025 ജൂൺ 19 മുതൽ ജൂലൈ7വരെ തീയതികളിൽ സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന്റെ ഉദ്ഘാടനവും പി.എൻ.പണിക്കർ അനുസ്മരണവും നടത്തി. ഉദയാ ജംഗ്ഷനിലുള്ള ശ്രീലയം ബിൽഡിംഗ്സിൽ ലൈബ്രറി മുൻ സെക്രട്ടറി കെ. പ്രസന്നകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പരിപാടി എഴുത്തുകാരനും റിട്ട. ഗവ. അഡീഷണൽ സെക്രട്ടറിയുമായ കെ.കെ. പൊന്നപ്പൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും റിട്ട. സ്ക്കൂൾ ഹെഡ്മാസ്റ്ററുമായ മന്മഥൻ നായർ മൈനാഗപ്പള്ളി പി.എൻ.പണിക്കർ അനുസ്മരണം നടത്തി.
വനിതാവേദി പ്രസിഡന്റ് എസ്.ആർ.ശ്രീകല ആശംസാ പ്രസംഗം നടത്തി.ലൈബ്രേറിയൻമാരായ ജയകുമാരി സ്വാഗതവും, ഇ.ഷജീനനന്ദിയും പറഞ്ഞു.
ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ, സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള, ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ,
ആർ.ശ്രീകുമാർ, കവികളായ പി.ശിവപ്രസാദ്, ശാസ്താംകോട്ട ഭൂപേഷ്,
കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്ജില്ലാ കമ്മിറ്റി അംഗം മോഹൻദാസ് തോമസ്, കോയിക്കൽ സുരേഷ്, നിയുക്തY.M.l പ്രസിഡന്റ് സിറാജ് കുളങ്ങര ത്തറ, എൻ.സോമൻ, പി. അശോക് കുമാർ, പി.എസ്.അജിത തുടങ്ങിയവർ നേതൃത്വംനല്കി.
പക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 26-ന് ലഹരി വിരുദ്ധ സംവാദവും സെമിനാറും,
ജൂലൈ 3-ന് കെ.ദാമോദരൻ അനുസ്മരണം, ജൂലൈ 4-ന് വി.സാംബശിവൻ അനുസ്മരണം, ജൂലൈ 5 – ന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം, ജൂലൈ 7-നു് ഐ.വി. ദാസ് അനുസ്മരണവും സമാപന സമ്മേളനവും നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

Advertisement