കോവൂര്‍.ഗ്രന്ഥശാല സംഘം മൈനാഗപ്പളളി പഞ്ചായത്ത് നേതൃസമിതിയുടേയും കോവൂർ ദി കേരളാ ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന് തുടക്കം കുറിച്ച് കൊണ്ട് വായനദിനാചരണവും P N പണിക്കർ അനുസ്മരണവും തേവലക്കര ബോയ്സ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു.
ഹൈസ്കൂൾ അദ്ധ്യാപിക നിസ അദ്ധ്യക്ഷത വഹിച്ച യോഗം നേതൃസമിതി കൺവീനർ കെ.പി.ദിനേശ് സ്വാഗതം ആശംസിച്ചു. ഗ്രന്ഥശാല കുന്നത്തൂർ താലൂക്ക് ജോയിൻ്റ് സെക്രട്ടറിയും സാംസ്ക്കാരിക പ്രവർത്തകനുമായ ആർ മദന മോഹൻ പി.എൻ പണിക്കർ അനുസ്മരണം നടത്തി കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. ലൈബ്രറി ജില്ല കൗൺസിൽ അംഗം കൊച്ചു വേലു മാസ്റ്റർ പി റ്റി എ പ്രസിഡൻ്റ് ജോസ് ആൻറണി , ഗ്രന്ഥശാല പ്രസിഡൻ്റ് കെ.ബി വേണുകുമാർ സെക്രട്ടറി ബി. രാധാകൃഷ്ണൻ കൗൺസിൽ അംഗം സുഭാഷ് ,രാജു പി കോവൂർ ശോഭന മോഹൻ പ്രദീപ് എം കെ എന്നിവർ പങ്കെടുത്തു.