ശാസ്താംകോട്ട : വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ വായനദിനം സമുചിതമായി ആചരിച്ചു. വിദ്യാരംഭം വിൻടേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക അസെംബ്ലിയിൽ സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ മഹേശ്വരി. എസ് എന്നിവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു. മഹാകവി ഇടശേരി ഗോവിന്ദൻ നായരുടെ പൂതപ്പാട്ട് എന്ന കൃതിയെ ആസ്പദമാക്കി കുട്ടികൾ അവതരിപ്പിച്ച ദൃശ്യാ വിഷ്കാരം കണ്ണും മനവും ഒരു പോലെ നിറക്കുന്നതായിരുന്നു. ഈ വർഷത്തെ വായന വാരാചരണത്തിനായി വിവിധ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കുന്നത്. പുസ്തക പ്രദർശനം, ക്ലാസ്സ് റൂമുകളിൽ പുസ്തക കൂടുകൾ ഒരുക്കൽ, ക്വിസ് മത്സരം, വിവിധ ഭാഷകളിലുള്ള വായന മത്സരങ്ങൾ എന്നിവ വരും ദിവസങ്ങളിലായി നടത്തപ്പെടുന്നു.






































