പോരുവഴി. ഗവണ്മെന്റ് എച്ച് എസ് എസ്.പ്രവേശനോത്സവം,വരവേൽപ്പ് 2025. ചക്കുവള്ളി.പോരുവഴി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ പ്രവേ ശ നോത്സവം, വരവേൽപ്പ് 2025.വിവിധ പരിപാടികളോടെ നടന്നു. പി റ്റി എ. പ്രസിഡന്റ് അർത്തിയിൽ സമീർ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ജി. ശ്രീധരൻ പിള്ള അധ്യക്ഷധവഹിച്ചു. നീറ്റു പരീക്ഷയിൽ ഉന്നത വിജയം നേടിയ കീർത്തന, വിശാൽ എന്നിവരെയും, പ്ലസ് റ്റു. പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ വിനു ഐ നായർ, എം പി റ്റി എ പ്രസിഡന്റ് ശാലിനി ആർ. പിള്ള, പി റ്റി എ. അംഗങ്ങളായ, മുനീറ, നിയാസ്ഖാൻ, എസ് എം സി അംഗം അർത്തിയിൽ അൻസാരി, മുൻ പി റ്റി എ. പ്രസിഡന്റ്‌ഹുസൈൻ അക്കര, ലേഖാ ശങ്കർ,ഷീബാ തോമസ്,സതീഷ് കുമാർ, മോഹൻ,ഉഷ. സി. എസ്, പ്രദീപ് റ്റി ആർ,എന്നിവർ സംസാരിച്ചു.