ഗൗരിക്കുട്ടി തന്റെ പുസ്തകം സ്കൂളുകൾക്ക് സമ്മാനമായി നൽകും

53
Advertisement

ശാസ്താംകോട്ട. “ഗൗരിത്തം” എന്ന പുസ്തകം എഴുതി അക്ഷരസ്നേഹികളുടെ ഇഷ്ടം പിടിച്ചുപറ്റിയ ഒൻപതു വയസ് കാരി ഗൗരി കുട്ടി എന്ന ഭവികാ ലക്ഷ്മി തന്റെ പുസ്തകം രണ്ടു സബ് ജില്ലയിലെ സ്കൂൾ ലൈബ്രറികൾക്ക്
സമ്മാനമായി നൽകുന്നു. താമരക്കുളം വി വി എച്ച്എസ്എസ് ലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്
ദേശീയ വായനാദിനത്തോടനുബന്ധിച്ച് തന്റെ സ്വദേശമായ ശാസ്താംകോട്ട സബ് ജില്ലയിലെ സ്‌കൂളുകൾക്കും ഇപ്പോൾ താൻ പഠിക്കുന്ന സ്കൂളായ താമരക്കുളം വിവിഎച്ച്എസ്സിന്റെ പരിധിയിൽ വരുന്ന കായംകുളം സബ് ജില്ലയിലെയും എൽപി സ്കൂൾ ഒഴികെയുള്ള സ്‌കൂളുകൾക്കുമാണ് പുസ്തകം സമ്മാനമായി നൽകുന്നത്.
ഇതിന്റെ വിതരണം രണ്ട് സബ് ജില്ലയിലെയും വിവിധ സ്കൂളിൽ വെച്ച് വായന വാരാചരണത്തോടനുബന്ധിച്ച് നടക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ പുസ്തകം ഏറ്റുവാങ്ങും.
തന്റെ പ്രൈമറി സ്കൂൾ കാലഘട്ടത്തിലെ അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഇതിവൃത്തം. കൊല്ലം ശൂരനാട് നടുവിൽ എൽപിഎസിൽ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. അധ്യാപകനായ എൽ സുഗതന്റെയും റവന്യൂ ജീവനക്കാരി അനൂപയുടെയും മകളാണ്. വിദ്യാർത്ഥിയായ ഭവിൻ സുഗതൻ സഹോദരനാണ്.

Advertisement