കുന്നത്തൂർ:മഴയ്ക്കൊപ്പം ആഞ്ഞു വീശിയ ശക്തമായ കാറ്റിൽ കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ ഐവർകാല നാലാം വാർഡ് തലയാറ്റ് സജീഭവനത്തിൽ തങ്കമ്മ ജോണിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മേൽക്കൂര തകർന്നു കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.ശക്തമായ മഴ വന്നപ്പോൾ തൊട്ടടുത്തുള്ള മകന്റെ വീട്ടിലേക്ക് പോയതിനാലാണ് വയോധികയായ തങ്കമ്മ ജോൺ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.വീടിന്റെ മേൽക്കൂര പരിപൂർണ്ണമായി തകരുകയും ഭിത്തികളും മറ്റും വിണ്ടുകീറുകയും ചെയ്തു.സംഭവസ്ഥലം കുന്നത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട്, കുന്നത്തൂർ വില്ലേജ് ഓഫീസർ സോജി കെ.എം സന്ദർശിച്ചു.






































