ശാസ്താംകോട്ട:വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിന് തുടർ ചികിത്സയ്ക്കായി ധനസഹായം കൈമാറി.ഇഞ്ചക്കാട് വടക്ക് ഉന്നതിയിൽ മനോജിനാണ് തെങ്ങുംവിള ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അടിയന്തര ചികിത്സാ സഹായം നൽകിയത്.സൊസൈറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് റനീഷ്.എസ് കുടുംബത്തിനു സഹായം കൈമാറി.സെക്രട്ടറി റിഷാദ്,വൈസ് പ്രസിഡന്റ് ഇഞ്ചക്കാട് രാജൻ,ട്രഷറര്‍ സജീർ,എക്സിക്യൂട്ടീവ് അംഗങ്ങളായ നിസാം,സൈനുദ്ധീൻ, ഷൈജു,നൗഷാദ്, ഷാജി എന്നിവർ പങ്കെടുത്തു.