പ്രതിഭാ സംഗമവും കരിയർ ഗൈഡൻസ് ക്ലാസും’ നടന്നു

24
Advertisement

ശാസ്താംകോട്ട: കാരാളിമുക്ക് മുസ് ലിം ജമാഅത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും കരിയർ ഗൈഡൻസ് ക്ലാസും നടന്നു. ജമാഅത്ത് ചീഫ് ഇമാം ജാബിർ മന്നാനി ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട പോലീസ് സബ് ഇൻസ്പെക്ടർ കെ.എച്ച് ഷാനവാസ് എസ്.എസ്.എൽ.സി ,പ്ലസ് ടു അവാർഡ് വിതരണം ചെയ്തു. റിയാസ് ഇബിനു ഉബൈദ് കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. ജമാഅത്ത് പ്രസിഡൻറ് സജീവ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്. നവാസ്, ഉമർ മുക്താർ മന്നാനി, മുബാറക് മന്നാനി, ഖാലുദ്ദീൻ കുട്ടി, ഷരീഫ് റഹ്മാൻ, നവാസ് ശംഖുതുരുത്തിൽ,, നിസാർകട്ടക്കുഴി, ഷമീർ, അൽഅമീൻ, സലാഹുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ജമാഅത്ത് അംഗങ്ങളുടെ മക്കളിൽ
എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച 66 കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here