ശാസ്താംകോട്ട:സഹകരണ സംഘങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയ നടപടി സർക്കാരും സഹകരണ വകുപ്പും പുന:പരിശോധിക്കണമെന്ന് മിസലേനിയസ് സൊസൈറ്റീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.ജിഎസ്ടി ഏർപ്പെടുത്തുന്നതോടെ സഹകരണ മേഖല തകരും.സഹകരണ സംഘങ്ങളിൽ സഹകാരികൾ നടത്തുന്ന നിക്ഷേപത്തിന് കൊടുക്കുന്ന പലിശ നിരക്ക് തന്നെ കേരള ബാങ്കിൽ സഹകരണ സംഘം നടത്തുന്ന നിക്ഷേപങ്ങൾക്കും ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി,സഹകരണ രജിസ്ട്രാർ,കേരള ബാങ്ക് പ്രസിഡൻ്റ് എന്നിവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.വർക്കിംഗ് പ്രസിഡൻ്റ് കല്ലട വിജയൻ അധ്യക്ഷത വഹിച്ചു.പ്രസാദ് നാണപ്പൻ,ചാത്തന്നൂർ മുരളി,സി.രാജശേഖരൻ പിള്ള,എച്ച്.അബ്ദുൽ റഹ്മാൻ,ലൈല കുമാരി എന്നിവർ പ്രസംഗിച്ചു.