അഴിമതി ആരോപണവും അനധികൃത നിയമനവും:പടിഞ്ഞാറെ കല്ലട ആരോഗ്യ കേന്ദ്രം ഉപരോധിച്ച് യുഡിവൈഎഫ്

23
Advertisement

ശാസ്താംകോട്ട:അഴിമതി ആരോപണം ഉന്നയിച്ചും റാങ്ക് ലിസ്റ്റ് അട്ടിമറിച്ചുള്ള ആശാവർക്കറുടെ അനധികൃത നിയമനവും ഇൻസുലിൻ മരുന്ന് തീർന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും വേണ്ട നടപടി സ്വീകരിക്കാത്തതിലും പ്രതിക്ഷേധിച്ച് യുഡിവൈഎഫ് ൻ്റെ നേതൃത്വത്തിൽ പടിഞ്ഞാറെ കല്ലട പ്രാഥമിക ആരോഗ്യ കേന്ദ്രം ഉപരോധിച്ചു.ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഫാമിലി ഹെൽത്ത് സെൻ്ററായി ഉയർത്തിയിട്ടും അടിസ്ഥാന സൗകര്യം പോലും ഉറപ്പാക്കിയിട്ടില്ല.ആർവൈഎഫ് ജില്ലാ സെക്രട്ടറി സുഭാഷ് എസ് കല്ലട ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രതീഷ് കുറ്റിയിൽ,ബ്ലോക്ക് ജനറൽ സെക്രട്ടി വിഷ്ണു കുന്നൂത്തറ ,ആർവൈഎഫ് ജില്ലാ കമ്മിറ്റി അംഗം രഞ്ജിത്,ഡിസിസീ ജനറൽ സെക്രട്ടിമാരായ തൃദീപ് കുമാർ,കല്ലട ഗിരിഷ്,ആർഎസ്പി ജില്ലാ കമ്മിറ്റി അംഗം ഷാലി കല്ലട,യൂത്ത് ലീഗ് പ്രസിഡൻ്റ് സുനിൽ കോയിക്കട,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കടപുഴ മാധവൻ പിള്ള,ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എൻ.ശിവാനന്ദൻ,ഗിരീഷ് കാരാളി,ഗീവർഗ്ഗീസ്,കുന്നിൽ ജയകുമാർ,വിപിൻ കല്ലട,ബിച്ചു കല്ലട, സാബിൻ,നിയാസ് തുടങ്ങിയവർ സംസാരിച്ചു.

Advertisement