ശാസ്താംകോട്ട:ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും സ്കൂളുകളെയും ആദരിക്കലും ഉന്നത വിദ്യാഭ്യാസ സെമിനാറും വിദ്യാഭ്യാസ പ്രദർശനവും സംഘടിപ്പിച്ചു.മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളിലെയും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച 14 സ്കൂളുകളെയും പ്ലസ് ടൂ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച 8 സ്കൂളുകളെയും ആദരിച്ചു.കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ.കെ.എസ്. അനിൽകുമാറും , ഡോ.അരുൺ.ജി.കുറുപ്പും സെമിനാർ നയിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ,വൈസ് പ്രസിഡന്റ് പി.പുഷ്പകുമാരി,സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.സനിൽകുമാർ,വി.രതീഷ്,എസ്.ഷീജജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ.അൻസാർ ഷാഫി,വൈ.ഷാജഹാൻ, എൻ.പങ്കജാക്ഷൻ,ലത രവി,ആർ.രാജി,പി.ഗീതാകുമാരി,തുണ്ടിൽ നൗഷാദ്,രാജി രാമചന്ദ്രൻ,എസ്.ശശികല,അനിൽ തുമ്പോടൻ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അമ്പിളി.ഡി തുടങ്ങിയവർ പ്രസംഗിച്ചു.